2011, ജൂൺ 23, വ്യാഴാഴ്‌ച

എന്തുകൊണ്ട് സി ബി എസ് ഇ യെ പ്രണയിക്കുന്നു.


സറ്ക്കാറ് സ്ക്കൂളുകളില് കുട്ടികള് കുറയാനും, സി ബി എസ് സി സ്ക്കൂളുകളില് കുട്ടികള് വറ്ദ്ധിക്കാനും കാരണമായി ഉയറ്ത്തിക്കാണിക്കുന്ന പ്രധാന വിഷയം സംസ്ഥാന സിലബസിന്റെ പോരായ്മയും, സറ്ക്കാറ് സ്ക്കൂളുകളുടെ ശോച്യാവസ്ഥയുമാണ്.
എന്നാല് ഇക്കഴിഞ്ഞ എന്ട്രന്സ് പരീക്ഷകളിലെല്ലാം തന്നെ ഉയറ്ന്ന മാറ്ക്ക് വാങ്ങിയവരിലും വിജയം വരിച്ചവരിലും ഭൂരിപക്ഷവും സറ്ക്കാറ് സ്കൂളുകലില് പഠിച്ചവരാണെന്ന് കണക്കുകള് സൂചിപ്പിക്കുന്നു. അതിനാല് തന്നെ സംസ്ഥാന സിലബസ് നിലവാരമില്ലാത്തതാണെന്ന വാദം പൊള്ളയാണെന്ന് അംഗീകരിക്കേണ്ടിവരും.രണ്ടാമതായി സി ബി എസ് സി സ്ക്കൂളുകളിലെ വിജയശതമാനം മികച്ചതാണെന്നതായിരുന്നു. പക്ഷെ ഇപ്പോള് ആ വാദവും പൊള്ളയാണെന്ന് വന്നിരിക്കുന്നു എന്നു മാത്രമല്ലസാന്പത്തികമായി ഉയറ്ന്നവരുടേയും, മക്കളുടെ വിദ്യാഭ്യാസക്കാര്യത്തില് പതിവിലും കൂടുതല് ശ്രദ്ധകൊടുക്കുന്നവരുമായ രക്ഷിതാക്കളുടെ മക്കളാണ് സി ബി എസ് സി യില് പഠിക്കുന്നത് എന്നതും അറിയപ്പെടുന്ന സി ബി എസ് സി സ്ക്കൂളുകളിലെല്ലാം തന്നെ, കുട്ടികളുടെ മാത്രമല്ല ചിലതില് രക്ഷിതാക്കളുടെ വരെ ഐ ക്യു പരിശോധിച്ചും പ്രവേശന പരീക്ഷ നടത്തിയുമാണ് കുട്ടികളെ ചേറ്ക്കുന്നതെന്ന വസ്തുതയും കണക്കിലെടുക്കുന്പോള് സറ്ക്കാറ് സ്കൂളുകളെ അപേക്ഷിച്ച് ഇവിടങ്ങളിലെ വിജയശതമാനത്തിലെ കണക്ക് യാഥാറ്ത്യങ്ങളോട് പൊരുത്തപെടുന്നതല്ല എന്നുകൂടി മനസ്സിലാക്കണം.
സറ്ക്കാറ് സ്ക്കൂളുകളില് പഠിക്കുന്ന ഒരു വിഭാഗം കുട്ടികളുടെ സാമൂഹ്യ സാന്പത്തിക സ്തിതിയും കുട്ടികളുടെ പഠനക്കാര്യത്തില് രക്ഷിതാക്കളുടെ ശ്രദ്ധക്കുറവുമെല്ലാം കൂടി കൂട്ടിനോക്കിയാല് സി ബി എസ് സി യെ അപേക്ഷിച്ച് എത്രയോ മുകളിലാണ് സറ്ക്കാറ് സ്ക്കൂളുകള് എന്ന് മനസ്സിലാക്കാം.
സി ബി എസ് സി സ്ക്കൂളുകളിലെ അടിസ്ഥാന സൗകര്യങ്ങള് മികച്ചതാണെന്ന് വാദിക്കുന്നവറ് പ്രശസ്തമായ ചുരുക്കം ചില സ്ക്കൂളുകളെ വിലയിരുത്തിയാണ് കാര്യങ്ങള് പറയുന്നതെന്നും മഹാഭൂരിപക്ഷം സി ബി എസ് സി കളും അടിസ്ഥാന ഭൗതികസൗകര്യങ്ങള് ഇല്ലാത്തതും ശരിയായ വിദ്യാഭ്യാസ യോഗ്യതയോ, പതിശീലനമോ ഇല്ലാത്ത അദ്ധ്യാപകരേയുമാണ് ഉള്കൊള്ളുന്നതെന്ന വസ്തുത കാണാതെ പോകുന്നു.
എന്നിട്ടും എന്തുകൊണ്ട് ഇടത്തരക്കാരിലും തൊഴിലാളികളിലും വരെ സി ബി എസ് സിയോടുള്ള അഭിനിവേഷം കൂടിവരുന്നു എന്നു നോക്കിയാല് മലയാളിയുടെ തനതായ പൊങ്ങച്ച സ്വഭാവവും വൈദേശിക അടിമത്ത മനസ്സും ആണെന്നേ പറയാന് പറ്റൂ.
ഒരു കാലത്ത് ഡാഡി മമ്മി എന്നു വിളിക്കുന്നത് സ്റ്റാറ്റസ് സിംപലായിരുന്നു മലയാളിക്ക് .ഇന്ന് അതിനു കുറച്ച് കുറവു വന്നിട്ടുണ്ടെന്നു തോന്നുന്നു. മക്കള് ഇംഗ്ളീഷ് പറയുന്നത് കേള്ക്കുന്പോളുണ്ടാകുന്ന കാരണമറിയാത്ത ഒരു സായൂജ്യം ബ്രിടീഷ് അധിനിവേഷത്തിന്റെ ബാക്കിപത്രവും യജമാനസ്നേഹവുമാകാനേ തരമുള്ളൂ. ഇംഗ്ളീഷ് സംസാരിക്കലാണ് വിദ്യാഭ്യാസമെന്ന മിഥ്യാ ധാരണയാണ് ഇതിനു പ്രധാന കാരണം.
ഇന്ന് ലോകം ഒരു ഗ്രാമമായി ചുരുങ്ങി എന്നും, ഐ ടി അധിഷ്ടിത തൊഴില് കന്പോളമാണ് മിക്കവരുടേയും ലക്ഷ്യമെന്നതും ഇംഗ്ലീഷിനോടുല്ല മമതക്ക് പുതിയ ഒരു കാരണമായിട്ടുണ്ടാകും.
അഖിലേന്ത്യാടിസ്ഥാനത്തിലുള്ള മത്സരപരീക്ഷകള് ലക്ഷ്യം വെക്കുന്നതിനാലും ഇംഗ്ളീഷ് ഭാഷ ഒരു അവിഭാജ്യ ഘടകമായി കാണുന്നുണ്ടാകും. ഇതിനു പരിഹാരമായി സി ബി എസ് സി സ്ക്കൂളുകള്ക്ക് എന് ഒസി കൊടുത്ത് വിദ്യാഭ്യാസത്തെ കച്ചവടവല്ക്കരിക്കുകയല്ല മറിച്ച് മാതൃഭാഷയോടൊപ്പം ഇംഗ്ളീഷിനു കൂടി പ്രാധാന്യം നല്കും വിധം പാഠൃപദ്ധതിയില് മാറ്റം വരുത്തുകയുമാണ് സറ്ക്കാറ് ചെയ്യേണ്ടതെന്ന് മനസ്സിലാക്കിയിട്ടില്ലെങ്കില് ആന്റണി തുറന്നുവിട്ട സ്വാശ്രയ സ്ഥാപനങ്ങളെന്ന ഭൂതം പോലെ സി ബി എസ് സി സ്ക്കൂളുകളും ഭാവിയില് മറ്റൊരു ഭൂതമായിമാറും എന്നു മാത്രമല്ല, കൂടുതല് കുട്ടികള് സി ബി എസ് സിയിലേക്കു വരുന്നതു കാരണം സറ്ക്കാറ് സ്ക്കൂളുകള് അടച്ചുപൂട്ടപ്പെടുകയും, അച്ചവട മാനേജുമെന്റുകള് അതിനനുസരിച്ച് ഫീസ് വറ്ദ്ധിപ്പിച്ച്. ഇപ്പോള് അവിടെ പഠിപ്പിക്കുന്നവറ്ക്കുകൂടി കുട്ടികളുടെ വിദ്യാഭ്യാസം അപ്രാപ്യമാകുകയും, പൊതു വിദ്യാഭ്യാസമേഖല തകരുകയുമാകും ആത്യന്തികമായി സംഭവിക്കുകയെന്നും സമൂഹത്തോട് പ്രതിബദ്ധതയുള്ള ഭരണകൂടം അത് മനസ്സിലാക്കി പെരുമാരിയില്ലെങ്കില്അനന്തരഫലം പ്രവചനാതീതമായിരിക്കും എന്നും പറയാതെ വയ്യ

1 അഭിപ്രായം:

  1. എന്നാല് ഇക്കഴിഞ്ഞ എന്ട്രന്സ് പരീക്ഷകളിലെല്ലാം തന്നെ ഉയറ്ന്ന മാറ്ക്ക് വാങ്ങിയവരിലും വിജയം വരിച്ചവരിലും ഭൂരിപക്ഷവും സറ്ക്കാറ് സ്കൂളുകലില് പഠിച്ചവരാണെന്ന് കണക്കുകള് സൂചിപ്പിക്കുന്നു.
    എന്ട്രന്സ് പരീക്ഷകള്‍ക്ക് ശേഷം പ്രമുഖ ദിനപത്രങ്ങളില്‍ വരുന്ന Statistics താങ്കളുടെ പ്രസ്താവനയെ പിന്തുണക്കുന്നില്ലെന്ന കാര്യം വിനയപൂര്‍വ്വം സൂചിപ്പിക്കട്ടെ. ഈ വരുന്ന എന്ട്രന്സ് പരീക്ഷകള്‍ക്ക് (2012) ശേഷം സിലബസ് തിരിച്ചുള്ള Statistics നമുക്ക് പരിശോധിക്കാം.

    മറുപടിഇല്ലാതാക്കൂ